Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St Patricks Day

Europe

സെ​ന്‍റ് പാ​ട്രി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി അ​യ​ർ​ല​ൻ​ഡ് ഒ​രു​ങ്ങി

ഡ​ബ്ലി​ൻ: സെ​ന്‍റ് പാ​ട്രി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി അ​യ​ർ​ല​ൻ​ഡ് ഒ​രു​ങ്ങി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഡ​ബ്ലി​നി​ൽ മാ​ർ​ച്ച് 17നു ​ചൊ​വ്വാ​ഴ്ച സെ​ന്‍റ് പാ​ട്രി​ക് പ​രേ​ഡ് ന​ട​ക്കും.

പ​രി​പാ​ടി വീ​ക്ഷി​ക്കാ​ൻ അ​ഞ്ചു ല​ക്ഷം പേ​രെ​ത്തും. ഉ​ച്ച​യ്ക്ക് 12ന് ​ഡ​ബ്ലി​ൻ നോ​ർ​ത്ത് സി​റ്റി​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​രേ​ഡ് കെ​വി​ൻ സ്ട്രീ​റ്റ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ക്കും.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മാ​ർ​ച്ച് 18 വ​രെ നീ​ണ്ടു നി​ൽ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​യ​ർ​ല​ൻ​ഡി​ൽ ഉ​ട​നീ​ളം ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ന്‍റെ മ​ധ്യ​സ്ഥ​നാ​യ സെ​ന്‍റ് പാ​ട്രി​ക് എ​ഡി 461 മാ​ർ​ച്ച് 17നാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. എ​ല്ലാ വ​ർ​ഷ​വും അ​ന്നേ ദി​വ​സ​മാ​ണ് അ​യ​ർ​ല​ൻ​ഡി​ലും ലോ​ക​ത്തി​ന്‍റെ മ​റ്റി​ട​ങ്ങ​ളി​ലും സെ​ന്‍റ് പാ​ട്രി​ക് പ​രേ​ഡു​ക​ൾ ന​ട​ന്നു വ​രു​ന്ന​ത്.

ഡ​ബ്ലി​നി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ അ​യാ​യി​ര​ത്തി​ലേ​റെ ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കും. പ​രേ​ഡി​ന് പു​റ​മെ കാ​ർ​ണി​വ​ലു​ക​ൾ, സം​ഗീ​ത നി​ശ, നൃ​ത്തം, നാ​ട​കം തു​ട​ങ്ങി​യ​വ ന​ട​ക്കും.

സ്കോ​ട്‌​ല​ൻ​ഡി​ൽ ജ​നി​ച്ച സെ​ന്‍റ് പാ​ട്രി​ക് പ​തി​നാ​റാം വ​യ​സി​ൽ അ​ടി​മ​വേ​ല​ക്കാ​യാ​ണ് അ​യ​ർ​ല​ൻ​ഡി​ലെ​ത്തി​യ​ത്. ആ​ട്ടി​ട​യ​നാ​യ ഇ​ദ്ദേ​ഹം നി​ര​ന്ത​ര പ്രാ​ർ​ഥ​ന​ക​ളി​ൽ മു​ഴു​കി.

പി​ന്നീ​ട് സ്വ​പ്ന​ത്തി​ൽ ദൈ​വ​സ​ന്ദേ​ശം ല​ഭി​ച്ച​ത​നു​സ​രി​ച്ചു ബ്രി​ട്ട​നി​ലേ​ക്ക് പോ​യി അ​വി​ടെ വൈ​ദി​ക​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.

 

Latest News

Corehub Up